എമിലിയാനോ മാർട്ടിനസ് ചെൽസിയിലേക്ക്

ലണ്ടൻ: ഫുട്ബാൾ ട്രാൻസ്ഫർ ജാലകം സെപ്റ്റംബർ ഒന്നിന് അവസാനിക്കാനിരിക്കെ ആരാധകരെ ഞെട്ടിച്ചൊരു കൂടുമാറ്റ വാർത്ത. അർജന്റീനയുടെയും ഇംഗ്ലണ്ടിൽ ആസ്റ്റൻ വില്ലയുടെയും വിശ്വസ്തനായ കാവൽക്കാരൻ എമിലിയാനോ മാർട്ടിനസ് ചെൽസിയുടെ നീലക്കുപ്പായത്തിലേക്ക്. തങ്ങളുടെ ഗോൾകീപ്പിങ്ങിലെ വീഴ്ചകൾ പരിഹരിക്കാനുള്ള ഒറ്റമൂലിയായാണ് കോച്ച് സാബി അലോൻസോ ലോകചാമ്പ്യൻ ഗോളിലെ സ്വന്തമാക്കുന്നത്. ട്രാൻസ്ഫർ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കൂടുമാറ്റം ഏതാണ്ടുറപ്പിച്ചു. 75 ലക്ഷം പൗണ്ട് പ്രതിഫലത്തിനാണ് കരാർ. റോബർട്ടോ സാഞ്ചസാണ് നിലവിൽ ചെൽസിയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ.
എമിലിയാനോയെ സ്വന്തമാക്കിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ മറ്റൊരു അർജന്റീന മധ്യനിര താരം എൻസോ ഫെർണാണ്ടസിനെ ചെൽസി കൈയൊഴിയുന്നതായും സൂചന. മാഞ്ചസ്റ്റർ സിറ്റിയാണ് എൻസോക്കായി രംഗത്തുള്ളത്. ലീഗ് കപ്പിൽ കഴിഞ്ഞ ദിവസം ലൂട്ടനെ നേരിട്ടപ്പോൾ സാബിയുടെ ടീമിൽ എൻസോയില്ലായിരുന്നു. വൻ തുകയാണ് എൻസോയുടെ വിൽപനക്ക് ചെൽസി ആവശ്യപ്പെടുന്നത്. മധ്യനിരയിലെ കൊഴിഞ്ഞുപോക്കിന്റെ നഷ്ടം നികത്താനുള്ള തയാറെടുപ്പിലാണ് സിറ്റി.
