തെങ്ങിനെ തോട്ടവിളയാക്കുന്നത്​ പരിശോധിക്കും -മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: തെ​ങ്ങി​നെ തോ​ട്ട​വി​ള​യാ​ക്കു​ന്ന​ത്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ലോ​ക നാ​ളി​കേ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന കൃ​ഷി വ​കു​പ്പും നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ​ത​ല ആ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ളി​കേ​ര കൃ​ഷി​ക്ക് പു​തി​യ ഉ​ണ​ർ​വ് ന​ൽ​കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി നാ​ളി​കേ​ര മൂ​ല്യ​വ​ർ​ധി​ത പാ​ർ​ക്ക് കേ​ര​ള​ത്തി​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഗ​വേ​ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നാ​ളി​കേ​ര മൂ​ല്യ​വ​ർ​ധി​ത പാ​ർ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള എ​ല്ലാ പി​ന്തു​ണ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കും. രാ​ജ്യ​ത്തെ തെ​ങ്ങ്​ കൃ​ഷി​യു​ടെ 65 ശ​ത​മാ​ന​വും മു​മ്പ്​ കേ​ര​ള​ത്തി​ലാ​യി​രു​ന്നു. പ​ക്ഷെ കു​റ​ച്ചു​കാ​ല​ത്തി​നി​ടെ കേ​ര​ളം ഇ​ക്കാ​ര്യ​ത്തി​ൽ പി​ന്നോ​ട്ട്​ പോ​യി. ഒ​രു​പ​ക്ഷെ കേ​ര​ള​ത്തി​ൽ തെ​ങ്ങ്​ കൃ​ഷി​യെ തോ​ട്ട​വി​ള​യാ​യി പ​രി​ഗ​ണി​ക്കാ​ത്ത​താ​യി​രി​ക്കും ഇ​തി​ന്​ കാ​ര​ണം. എ​ന്താ​യാ​ലും അ​തി​ന്‍റെ കാ​ര​ണ​മെ​ന്തെ​ന്ന്​ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര കൃ​ഷി-​ക​ർ​ഷ​ക​ക്ഷേ​മ സ​ഹ​മ​ന്ത്രി രാം ​നാ​ഥ് ഠാ​ക്കൂ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്റെ അ​വാ​ർ​ഡു​ക​ൾ കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. ന​ന്മ നി​റ​ഞ്ഞ കേ​ര​ളം റേ​ഡി​യോ പ്രോ​ഗ്രാ​മി​ന്റെ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. എം.​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എം.​കെ. രാ​ഘ​വ​ൻ, നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ശു​ഭ നാ​ഗ​രാ​ജ​ൻ, ചീ​ഫ് കോ​ക്ക​ന​ട്ട് ഡെ​വ​ല​പ്മെ​ന്റ് ഓ​ഫി​സ​ർ ഡോ. ​ബി. ഹ​നു​മാ​ന്ത ഗൗ​ഡ, ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫി​സ​ർ ദീ​പ ഡി. ​നാ​യ​ർ, കേ​ന്ദ്ര ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ ക​മീ​ഷ​ണ​ർ ഡോ. ​പ്ര​ഭാ​ത്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.