ഇടുക്കി കരുണാപുരത്ത് മിനി ബസ് മറിഞ്ഞ് 14 വിനോദസഞ്ചാരികൾക്ക് പരിക്ക്

ഇടുക്കി കരുണാപുരത്ത് അപകടത്തിൽപെട്ട മിനി ബസ്
ഇടുക്കി: നെടുങ്കണ്ടം കരുണാപുരത്ത് വിനോദസഞ്ചാരികൾ യാത്ര ചെയ്ത മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്കേറ്റു. കരുണാപുരം ചുമ്മാരുകട വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട മിനി ബസ് റോഡിൽ വട്ടം മറിഞ്ഞെന്നാണ് വിവരം.
തമിഴ്നാട് തിരുവണ്ണാമല സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
