മലപ്പുറത്തോടുള്ള അവഗണനക്ക് അവസാനം കുറിക്കുന്ന വികസനം നടപ്പാക്കും -മന്ത്രി

മു​ണ്ടേ​രി ഇ​രു​ട്ടു​കു​ത്തി​ക​ട​വ് പാ​ലം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എ​ട​ക്ക​ര: മ​ല​പ്പു​റ​ത്തി​നോ​ടു​ള്ള അ​വ​ഗ​ണ​ന​ക്ക് അ​വ​സാ​നം കു​റി​ക്കു​ന്ന വി​ക​സ​നം ന​ട​പ്പാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍. മു​ണ്ടേ​രി ഉ​ള്‍വ​ന​ത്തി​ലെ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളെ പു​റം ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ ചാ​ലി​യാ​ര്‍ പു​ഴ​ക്ക് കു​റു​കെ ഇ​രു​ട്ടു​കു​ത്തി ക​ട​വി​ല്‍ നി​ര്‍മി​ച്ച പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക​ഴി​ഞ്ഞ 10 വ​ര്‍ഷം ഇ​ട​ത് സ​ര്‍ക്കാ​ര്‍ മ​ല​പ്പു​റ​ത്തെ എ​ല്ലാ മേ​ഖ​ല​യി​ലും അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 4,800 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം കി​ഫ്ബി വ​ഴി ന​ട​പ്പാ​ക്കി​യ​പ്പോ​ള്‍ 16 എം.​എ​ല്‍.​എ​മാ​രു​ള്ള മ​ല​പ്പു​റ​ത്ത് 1,089 കോ​ടി മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ഈ ​അ​വ​ഗ​ണ​ന​യെ മ​റി​ക​ട​ക്കു​ന്ന വി​ക​സ​നം മ​ല​പ്പു​റ​ത്ത് യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ കൊ​ണ്ടു​വ​രും. പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍ന്ന വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​പ്പു​ഴ​ക്ക് കു​റു​കെ​യു​ള്ള പു​ഞ്ച​കൊ​ല്ലി പാ​ല​ത്തി​ന്റെ പ​ണി​യും വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ല്‍കി.

ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം.​എ​ല്‍.​എ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. അ​ബ്ദു​ല്‍വ​ഹാ​ബ് എം.​പി, പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​എ. ജോ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍.​എ. ക​രീം, പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​ഷ​റ​ഫു​ന്നീ​സ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​ആ​ര്‍. മാ​ധ​വ​ന്‍, മ​ഹ​മൂ​ദ് തൃ​ക്കു​ളം, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍മാ​രാ​യ എ.​പി. സാ​ദി​ഖ​ലി, സി​ന്ധു അ​ശോ​ക​ന്‍, അ​ബ്ദു കു​ന്നു​മ്മ​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ല്‍കു​മാ​ര്‍, സ​മീ​ര്‍ ബാ​ബു, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളാ​യ സി.​എ​ച്ച്. ഇ​ഖ്ബാ​ല്‍, രാ​ജു തു​രു​ത്തേ​ല്‍, റ​ഷീ​ദ് ഇ​ല​മ്പി​ലാ​ശേ​രി, എം.​വി. വി​ബീ​ഷ്, എ​ന്‍.​ടി. ജ​യ​പ്ര​കാ​ശ്, പൊ​തു​മ​രാ​മ​ത്ത് പാ​ല​ങ്ങ​ള്‍ വി​ഭാ​ഗം ചീ​ഫ് എ​ന്‍ജി​നീ​യ​ര്‍ എം. ​അ​ശോ​ക് കു​മാ​ര്‍, സൂ​പ്ര​ണ്ടി​ങ് എ​ന്‍ജി​നീ​യ​ര്‍ ഇ.​ജി. വി​ശ്വ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.