മീ​റ്റ് റെ​ക്കോ​ഡി​നൊ​പ്പം ചാ​ടി; റ​ബീ​ഹി​ന് സ്വ​ർ​ണം

തേ​ഞ്ഞി​പ്പ​ലം: ജൂ​നി​യ​ർ ബോ​യ്സ് ഹൈ​ജ​മ്പി​ൽ പൂ​​ക്കൊള​ത്തൂ​ര്‍ സി.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ ടി.​പി. മു​ഹ​മ്മ​ദ്‌ റ​ബീ​ഹി​ന് സ്വ​ർ​ണം. 1.93 മീ​റ്റ​ർ ഉ​യ​രം ചാ​ടി നി​ല​വി​ലെ റെ​ക്കോ​ഡി​നൊ​പ്പ​മാ​ണ് റ​ബീ​ഹി​ന്റെ പ്ര​ക​ട​നം. 2017ൽ ​ഐ​ഡി​യ​ൽ ക​ട​ക​ശ്ശേ​രി​യി​ലെ അ​ബ്രി​ൻ ബാ​ബു നേ​ടി​യ 1.93 മീ​റ്റ​റി​ന്റെ റെ​ക്കോ​ഡി​നൊ​പ്പ​മാ​ണ് റ​ബീ​ഹ് എ​ത്തി​യ​ത്. ഈ ​മാ​സം കൊ​ല്ല​ത്തു ന​ട​ന്ന സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു.

1.96 മീ​റ്റ​റാ​ണ് ചാ​ടി​യ​ത്. ജി​ല്ല കാ​യി​ക​മേ​ള​യി​ലെ റെ​ക്കോ​ഡ് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മം ശ​നി​യാ​ഴ്ച ത​ല​നാ​രി​ഴ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ റ​ബീ​ഹ് ഏ​ഴാം ക്ലാ​സ് മു​ത​ൽ മീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം​ജൂ​നി​യ​ർ ബോ​യ്സ് ഹൈ ​ജ​മ്പി​ൽ ജി​ല്ല കാ​യി​ക മേ​ള​യി​ൽ സ്വ​ർ​ണ​വും സം​സ്ഥാ​ന മേ​ള​യി​ൽ വെ​ള്ളി​യും നേ​ടി​യി​രു​ന്നു. 2025ൽ ​സം​സ്ഥാ​ന അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ സ്വ​ർ​ണ​വും ദേ​ശീ​യ അ​ത്ല​റ്റി​ക് മീ​റ്റി​ൽ വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു. മ​ഞ്ചേ​രി പാ​ലോ​ട്ടി​ൽ കു​ണ്ടു​കു​ളം അ​ബൂ​ബ​ക്ക​റി​ന്റെ​യും ഷെ​രീ​ഫ​യു​ടെ​യും മ​ക​നാ​ണ്.