ഹിമാചൽ വൈദ്യുതി വേണ്ട, കെഎസ്ഇബി നിലപാട് തള്ളി സർക്കാർ; ജിഎൻഎയിൽ നിന്ന് 500 മെഗാവാട്ട് വാങ്ങും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ മാ​ർ​ച്ച്​ 31 വ​രെ ജി.​എ​ൻ.​എ എ​ന​ർ​ജി ഒ.​ടി.​സി പ്ലാ​റ്റ്​​ഫോ​മി​ൽ​നി​ന്ന് 500 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി വാ​ങ്ങാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം.

കൂ​ടു​ത​ൽ ഉ​യ​ർ​ന്ന വി​ല​യു​ള്ള ഹി​മാ​ച​ൽ വൈ​ദ്യു​തി വാ​ങ്ങേ​ണ്ടെ​ന്നും തീ​രു​മാ​ന​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ കെ.​എ​സ്.​ഇ.​ബി​യു​ടെ നി​ല​പാ​ട് സ​ർ​ക്കാ​ർ ത​ള്ളു​ക​യാ​ണ് ചെ​യ്ത​ത്.

മാ​ർ​ച്ച്​ 31 വ​രെ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി 8.63 രൂ​പ, 8.90 രൂ​പ നി​ര​ക്കി​ലാ​ണ് സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ജി.​എ​ൻ.​എ​യി​ൽ​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ക. യൂ​നി​റ്റി​ന്​ 14.50 രൂ​പ നി​ര​ക്കി​ലാ​ണ്​ ഹി​മാ​ച​ൽ വൈ​ദ്യു​തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ​ത്.

700 മു​ത​ൽ 1,280 മെ​ഗാ​വാ​ട്ട്​ വ​രെ​യാ​ണ്​ അ​വ​രു​ടെ വാ​ഗ്ദാ​നം. മേ​യ്​ മാ​സം വ​രെ ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ജി.​എ​ൻ.​എ​യു​ടെ നി​ര​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ത് വ​ള​രെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്.

അ​തേ​സ​മ​യം, പീ​ക്ക്​ സ​മ​യ​ത്ത്​ കൂ​ടു​ത​ൽ വൈ​ദ്യു​തി ന​ൽ​കാ​മെ​ന്ന നി​ർ​ദേ​ശം ഹി​മാ​ച​ലി​ന്‍റേ​താ​ണെ​ന്നാ​ണ്​ ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ്​​ ഫെ​ഡ​റേ​ഷ​ൻ പ​റ​യു​ന്ന​ത്.

കെ.​എ​സ്.​ഇ.​ബി സ​ർ​ക്കാ​രി​ന്​ ന​ൽ​കി​യ ക​ത്തി​ലും സ​മാ​ന സൂ​ച​ന​ക​ളാ​ണു​ള്ള​ത്. ജി.​എ​ൻ.​എ വൈ​ദ്യു​തി വാ​ങ്ങി​യാ​ൽ പീ​ക്ക്​ സ​മ​യ​ത്ത്​ കൂ​ടു​ത​ൽ വൈ​ദ്യു​തി വേ​റെ വാ​ങ്ങേ​ണ്ടി വ​രു​മെ​ന്നും ഇ​ത്​ അ​ധി​ക​ബാ​ധ്യ​ത വ​രു​ത്തു​മെ​ന്നു​മാ​ണ്​ കെ.​എ​സ്.​ഇ.​ബി നി​ല​പാ​ട്. ഇ​ത്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ത​ള്ളി.

പീ​ക്ക്​ ​സ​മ​യ​ത്തേ​ക്ക്​ കൂ​ടു​ത​ൽ വൈ​ദ്യു​തി ജി.​എ​ൻ.​എ ആ​ണ്​ വാ​ഗ്ദാ​നം ചെ​യ്ത​തെ​ന്നാ​ണ്​ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ-​മേ​യ്​ മാ​സ​ങ്ങ​ളി​ൽ എ​ൻ.​ടി.​പി.​സി നി​ല​യ​ത്തി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ വൈ​ദ്യു​തി ല​ഭി​ക്കു​മെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി സൂ​ച​ന ന​ൽ​കി​യ​ത്.

ഹി​മാ​ച​ലി​ന്‍റെ​യും ജി.​എ​ൻ.​എ​യു​ടെ​യും വാ​ഗ്ദാ​നം വൈ​ദ്യു​തി മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​ത്​ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്​ ജി.​എ​ൻ.​എ വൈ​ദ്യു​തി വാ​ങ്ങാ​ൻ മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ച്ച​ത്. കെ.​എ​സ്.​ഇ.​ബി ചെ​യ​ർ​മാ​ൻ രാ​ജ​മാ​ണി​ക്യ​ത്തെ മാ​റ്റി​യ​ത്​ ഈ ​വൈ​ദ്യു​തി വാ​ങ്ങ​ലി​ന്‍റെ പേ​രി​ലാ​ണെ​ന്ന്​ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

ഹി​മാ​ച​ൽ പ​റ​ഞ്ഞ വി​ല​യ്ക്ക്​ ​വൈ​ദ്യു​തി വാ​ങ്ങി​യാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ 2,232 കോ​ടി രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത വ​രു​മെ​ന്നാണ്​ മു​ഖ്യ​മ​ന്ത്രി പറയുന്നത്. ഹി​മാ​ച​ൽ വൈ​ദ്യു​തി​ക്ക്​ യൂ​നി​റ്റി​ന്​ 14.50 രൂ​പ​യാ​ണ്​ ന​ൽ​കേ​ണ്ട​ത്. ജി.​എ​ൻ.​എ​ 8.63 രൂ​പ, 8.90 രൂ​പ നി​ര​ക്കി​ലാ​ണ്​ ന​ൽ​കു​ക.

ഹി​മാ​ച​ലി​ന്‍റെ വൈ​ദ്യു​തി​യാ​ണെ​ങ്കി​ലും പ​വ​ർ ട്രേ​ഡി​ങ് ​കോ​ർ​പ​റേ​ഷ​ൻ വ​ഴി​യാ​ണ്​ ല​ഭി​ക്കു​ക. അ​വ​ർ​ക്കു​ള്ള ക​മീ​ഷ​ന​ട​ക്ക​മാ​ണ്​ 14.50 രൂ​പ. ഈ ​വി​ല​യും ജി.​എ​ൻ.​എ വി​ല​യും നോ​ക്കി​യാ​ൽ യൂ​നി​റ്റി​ന്​ 5.50 മു​ത​ൽ ആ​റു​രൂ​പ വ​രെ വ്യ​ത്യാ​സ​മു​ണ്ട്.

വൈ​ദ്യു​തി ബോ​ർ​ഡ്​ ചെ​യ​ർ​മാ​ന്‍റെ മാ​റ്റം സ്വാ​ഭാ​വി​ക ന​ട​പ​ടി​യ​ണെ​ന്നും വൈ​ദ്യു​തി വാ​ങ്ങ​ലു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും സതീശൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കിയിരുന്നു.