മട്ടന്നൂര്‍ നഗരസഭ സ്വച്ഛ് സിറ്റി പദവിയിൽ; ശുചിത്വനഗരങ്ങളിൽ മുന്നിൽ നവി മുംബൈ, എട്ട് വർഷത്തിനുശേഷം ഇൻഡോറിന് പടിയിറക്കം

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ ഏറ്റവും വൃ​ത്തി​യു​ള്ള നഗരങ്ങളിൽ എട്ടുവർഷമായി ഒന്നാമതായിരുന്ന മധ്യപ്രദേശിലെ ഇൻഡോറിന് പടിയിറക്കം. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ വാ​ർ​ഷി​ക ശു​ചി​ത്വ സ​ർ​വേ​യി​ൽ നഗരത്തിന് മുൻനിരയിൽ ഇടംനേടാനായില്ല.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ വാ​ർ​ഷി​ക ശു​ചി​ത്വ സ​ർ​വേ​യി​ൽ ഏ​റ്റ​വും വൃ​ത്തി​യു​ള്ള ന​ഗ​ര​മാ​യി ഒ​ന്നാം സ്ഥാ​നത്ത് ന​വി മും​ബൈ തെരഞ്ഞെടുക്കപ്പെട്ടു. സൂ​റ​ത്തും വി​ജ​യ​വാ​ഡ​യു​മാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

മൂ​ന്ന് മു​ത​ൽ 10 ല​ക്ഷം വ​രെ ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഉ​ജ്ജ​യി​ൻ ഒ​ന്നാ​മ​തെ​ത്തി; ച​ണ്ഡി​ഗ​ഢും ഗു​ണ്ടൂ​രു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. എ​ട്ട് വ​ർ​ഷ​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ഇ​ന്ദോ​ർ മു​ൻ​നി​ര പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ല്ല. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു വി​ജ​യി​ക​ൾ​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

ന​ദീ​തീ​ര​ത്തു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ രേ​വ ഒ​ന്നാം സ്ഥാ​നം നേ​ടി. 10 ല​ക്ഷ​ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഗ്രേ​റ്റ​ർ വി​ശാ​ഖ​പ​ട്ട​ണം ഒ​ന്നാ​മ​തെ​ത്തി. ശു​ചി​ത്വ​മു​ള്ള തീ​ര​ദേ​ശ ന​ഗ​രം വി​ഭാ​ഗ​ത്തി​ൽ പു​രി ഒ​ന്നാം സ്ഥാ​നം നേ​ടി. കേ​ര​ള​ത്തി​ലെ ആ​ല​പ്പു​ഴ​യും മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്‌​ന​ഗി​രി​യു​മാ​ണ് തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്.

കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ 2025-26 ലെ സ്വച്ഛ് സിറ്റി പദവി ലഭിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭയായി മട്ടന്നൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്വച്ച് സര്‍വേക്ഷന്‍ റാങ്കിങില്‍ മികവ് പുലര്‍ത്തിയാണ് സ്വച്ഛ് സിറ്റി ഓഫ് കേരള പുരസ്‌കാരത്തിന് നഗരസഭ അര്‍ഹമായത്.

കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ദേശീയതല ശുചിത്വ വിലയിരുത്തലാണ് സ്വച്ഛ് സര്‍വേക്ഷൻ. മാലിന്യ ശേഖരണം, ഉറവിടതല തരംതിരിക്കല്‍, ശാസ്ത്രീയ സംസ്‌ക്കരണം, പൊതുശുചിത്വം, ശൗചാലയ സൗകര്യങ്ങള്‍, ജനപങ്കാളിത്തം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ വിലയിരുത്തുന്നത്.

ശുചിത്വ-മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, ബോധവത്‌കരണത്തിനായി നടത്തിയ ജനകീയ ഇടപെടലുകള്‍, കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന പദ്ധതികളുടെ സമയ ബന്ധിതമായ നടത്തിപ്പ്, ജനകീയമായി നടത്തിയ ശുചിത്വ കാമ്പയിനുകള്‍ തുടങ്ങിയവയാണ് മട്ടന്നൂര്‍ നഗരസഭയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.