ചീക്കോട് പഞ്ചായത്ത് യു ഡി എഫ് പദയാത്ര നടത്തി

എടവണ്ണപ്പാറ: റേഷൻ കട മുതൽ സെക്രെട്ടറിയേറ്റ് വരെ എന്ന ശീർഷകത്തിൽ സംസ്ഥാനത്ത് യൂ ഡി എഫ് നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 18ന് നടക്കുന്ന സെക്രെട്ടറിയേറ്റ് ഉപരോധത്തിന്റെ പ്രചരണാർത്ഥം ചീക്കോട് പഞ്ചായത്ത് യൂ ഡി എഫ് വെട്ടുപാറ മുതൽ ഓമാനൂർ വരെ പദയാത്ര നടത്തി . വെട്ടുപാറയിൽ ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. എ കെ ബാലൻ മാസ്റ്റർ ,കെ സി ഗഫൂർ ഹാജി, അബ്ദുല്ല വാവൂർ, കെ സി മൊയ്‌ദീൻ കുട്ടി, എ ഷൗക്കത്തലി ഹാജി, അസ്‌ലം മാസ്റ്റർ, ഇമ്പിച്ചിമോതി, അസീസ് വെട്ടുപാറ, കെ ബീരാൻ ഹാജി, അഡ്വ ശിഹാബ്, കെ പി സഈദ്, കെ വി സലാം, റിയാസ് ഓമാനൂർ, വി അബ്ദുറഹ്മാൻ മാസ്റ്റർ, റഫീഖ് മധുരക്കുഴി, കെ കെ അഷ്‌റഫ് ഹാജി, സിദീഖ് പൊന്നാട്‌, ടി സി സലാം, നേതൃത്വം നൽകി. ഒമാനൂരിൽ നടന്ന സമാപന സമ്മേളനം എൻ എ കരീം ഉത്ഘാടനം ചെയ്തു .പി അബ്ദുൽ അലി മാസ്റ്റർ, എം കെ കമ്മുക്കുട്ടി, മുബഷിർ ഓമാനൂർ, കെ അബ്ദുറഹ്മാൻ മാസ്റ്റർ, ത്വയ്യിബ് ഓമാനൂർ തുടങ്ങിയവർ പ്രസംഗിച്ചു ,

Leave a Reply

Your email address will not be published. Required fields are marked *