മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് 10ൽ നിന്ന് 15 ലക്ഷമായി ഉയർത്തി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 15 ലക്ഷമാക്കി സംസ്ഥാന സർക്കാർ. നേരത്തെ ഇത് 10 ലക്ഷമായിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് തീരുമാനം. ഫിഷറീസ് ആന്‍ഡ് തുറമുഖ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ചന്ദ്രശേഖര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
ഇൻഷുറൻസ് തുക 20 ലക്ഷമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഫിഷറീസ് ഡയറക്ടർ സർക്കാറിന് പ്രൊപ്പോസൽ അയച്ചിരുന്നു. കേരളമത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന തുടർ പദ്ധതിയാണ് ഗ്രൂപ്പ് അപകട ഇൻഷുറൻസ് പദ്ധതി.
