സാഹിത്യ സംവാദവും പുസ്തകോത്സവവും സംഘടിപ്പിച്ചു.
പൂക്കോളത്തൂർ ഹൈസ്കൂളിൽ വെച്ചു നടക്കുന്ന 26മത് കിഴിശേരി സബ്ജില്ലാ യുവ ജനോത്സവത്തോട് അനുബന്ധിച്ച് സാഹിത്യ സംവാദവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു. സുപ്രസിദ്ധ സാഹിത്യകാരനായ യു. കെ. കുമാരൻ നയിച്ച സദസിന് സ്കൂൾ ഹെഡ് മാസ്റ്റർ സുനിൽ കുമാർ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ അബ്‌ദുൽ മജീദ്, മാനേജർ കുഞ്ഞാപ്പു ഹാജി, AEO അബ്ദുസലാം തുടങ്ങി യവരും ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുമായുള്ള സംവാദത്തിന് ശേഷം കുമാരൻ കുട്ടികളുടെ സാഹിത്യ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകി. ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. മേളയോട് അനുബന്ധിച്ച പുസ്തക പ്രദർനവും യു. കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. 9 മണിയോടെ തുടങ്ങിയ ചടങ്ങ് 11.30ഓടെ അവസാനിച്ചു. മലയാളം വകുപ്പു മേധാവി. ലത ടീച്ചർ സ്വാഗതം പറഞ്ഞു. വായിച്ച് വളരുവാനും ചിന്തിച്ച് വിവേകം നേടുവാനും പി എൻ പണിക്കരുടെ വാക്കുകളുദ്ധരിച്ച് വായന ഒരു വ്യക്തിയെ എങ്ങനെ മാറ്റുന്നു എന്നതിനെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി. വത്സമ്മ ടീച്ചർ പരിപാടിക്ക് നന്ദി പറഞ്ഞു.