ഇന്റർനാഷണൽ ഓപ്പൺ അറ്റ്ലീറ്റിക് മീറ്റിൽ ഉണ്ണികൃഷ്ണന് ഇരട്ട സ്വർണം

ദുബായിൽ നടന്ന ഇന്റർനാഷണൽ ഓപ്പൺ അറ്റ്ലീറ്റിക് മീറ്റിൽ വിളയിൽ പറപ്പൂർ സ്വദേശി എ. ഒ. ഉണ്ണികൃഷ്ണൻ രാജ്യത്തിനു രണ്ടു സ്വർണമെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയത്,5000മീറ്റർ നടത്തതിലും 10000മീറ്ററിലും ആണ് ഒന്നാം സ്ഥാനം ലഭിച്ചത്,

അരീക്കോട് താലൂക് ആശുപത്രിയിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആയ ഇദ്ദേഹം വിവിധ ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റുകളിൽ ഇന്ത്യക്കു വേണ്ടി മെഡൽ നേടിയിട്ടുണ്ട്, 2014ൽ ജപ്പാനിലും, 2016ൽ സിംഗപുരിലും, 2017ൽ ചൈനയിലും, 2019ൽ മലേഷ്യ യിലും നടന്ന ഏഷ്യൻ മീറ്റിൽ രാജ്യത്തിനായി 5000മീറ്റർ നടത്തമത്സരത്തിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്, കൂടാതെ 2015ൽ ഫ്രാൻസിലെ ലിയോണിൽ നടന്ന ലോക മാസ്റ്റേഴ്സ് ഒളിമ്പിക്സിൽ നടത്തത്തിൽ എട്ടാം സ്ഥാനവും നേടിയിട്ടുണ്ട്,തോട്ടേക്കാട് യു. പി. സ്കൂൾ അധ്യാപകയായ ജിഷയാണ് ഭാര്യ,വിദ്യാർത്ഥികളായ അനഘ, അനാമിക, അനുജ എന്നിവർ മക്കൾ, കോഴിക്കോട് മെഡിക്കൽ കോളേജ് സിന്തറ്റിക് സ്റ്റേഡിയം, പറപ്പൂർ. വി.പി. എ. യു. പി. സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ ആണ് പരിശീലനം നടത്തുന്നത്, മെഡൽ നേടിയ ഉണ്ണികൃഷ്ണനെ ദുബായ്. കെ. എം. സി. സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയും, ദുബായ് വിളയിൽ പ്രവാസി കൂട്ടായ്മയും ദുബായിൽ വെച്ച് വിപുലമായ സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *