സ്നേഹതീരത്ത് ചേർത്തു പിടിക്കലിന്റെയും കൂട്ടുകൂടലിന്റെയും ഒരു ദിനം.
ഭിന്നശേഷി വിദ്യാർത്ഥികളെ ചേർത്ത് പിടിച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് അവരുടെ ഒരു ദിനം പന്നിക്കോട്ടുള്ള ലവ് ഷോർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം ചിലവഴിച്ചത്. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ കൂട്ടുകൂടാൻ എത്തിയവരെ ഊഷ്മളമായി സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ചെയർമാൻമാരായ ബാബു പുലുങ്കുന്നത്, ആയിഷ ചേലപ്പുറത്ത്, മറിയംകുട്ടി ഹസ്സൻ മെമ്പർമാരായ മജീദ് റിഹ്‌ല, വി ഷംലുലത്, എം ടി റിയാസ്,ഫാത്തിമ നാസർ, ടി കെ അബൂബക്കർ മാസ്റ്റർ, സിജി കുറ്റിക്കൊമ്പിൽ പഞ്ചായത്ത് സെക്രട്ടറി ടി ആബിദ, ഐ സി ഡി എസ് ഓഫീസർ ലിസ പി കെ തുടങ്ങിയവർ പങ്കെടുത്തു. ലൗ ഷോർമാനേജർ യു.എ മുനീർ കഴിഞ്ഞ 24 വർഷത്തെ അനുഭവങ്ങളിൽ തികച്ചും വ്യത്യസ്തമായ വേറിട്ട ഒരു അനുഭവമാണ് പഞ്ചായത്ത് ഭരണസമിതി നൽകിയത് എന്ന് പറഞ്ഞു.