സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
മലപ്പുറം ജില്ലയിൽ നിലമ്പൂർ ആസ്ഥാനമായി കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജെ. എസ്. എസ് മലപ്പുറം കാവനൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കിയ അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സിന്റ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് PV ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. കാവനൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള ഇരുപതോളം പഠിതാക്കൾ കോഴ്സ് വിജയകരമായി പൂർത്തീകരിച്ച ഈ പരിപാടിയിൽ j.s.s കോഴ്സ് കോ : കോഡിനേറ്റർ ശ്രീരാഗ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ട്രൈനർ വി. പി ശിഹാബ്, ധനീഷ്, ശിഹാബ് അരീക്കോട് എന്നിവർ പങ്കെടുത്തു.