സ്നേഹാരാമം പദ്ധതി ഒരുങ്ങുന്നു.

കാവനൂർ ഗ്രാമ പഞ്ചായത്തും കാവനൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റും ശുചിത്വ മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ‘സ്നേഹാരാമം’ പദ്ധതിക്ക് തുടക്കമായി. (Sneharamam project in Kavanoor Panchayat)

 

 

ഇളയൂർ സ്കൂൾ പടിയിൽ പാതയോരത്തു പൂച്ചെടികളും കുറ്റിച്ചെടികളും നട്ടു വളർത്തി ശുചിത്വവും സൗന്ദര്യവും തീർക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി വി ഉസ്മാൻ നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി സൈഫുദ്ധീൻ, പഞ്ചായത്ത് വികസന സമിതി ചെയർമാൻ പി പി ഇബ്രാഹിം മാസ്റ്റർ, മെമ്പർമാരായ ദിവ്യ രതീഷ്, വി രാമചന്ദ്രൻ, ഷാഹിന മിനി, ബീന ചന്ദ്രൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആഷിക്, പ്രിൻസിപ്പൽ സൗമിനി കെ പി, പ്രോഗ്രാം ഓഫീസർ ജസീല, പി ടി എ പ്രസിഡന്റ്‌ മോഹൻദാസ് ടി പി, സന്നദ്ധ പ്രവർത്തകരായ അജ്നാസ്, ജൗഹർ, മറ്റു അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *