കേര കർഷകർക്ക് ജൈവവളം; പഞ്ചായത്ത തല ഉദ്ഘാടനം നടത്തി.
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കേര കർഷകർക്ക് ജൈവവളം പദ്ധതിയുടെ പഞ്ചായത്ത തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ നിർവഹിച്ചു. (organic fertilizer for farmers)
ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അലീമ കെട്ടി, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് കുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസനത്ത് കുഞ്ഞാണി, ഗ്രാമപഞ്ചായത്ത് അംഗം സൈനബ, കർഷക പ്രതിനിധികളായ പി കെ അബ്ദുല്ല, സിറ്റി മമ്മദ്, സിറ്റി അബ്ദുസ്സലാം, പി കെ മുഹമ്മദ് അലി എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ നിഷീദ സി ടി സ്വാഗതവും, ഗഫൂർ നന്ദിയും പറഞ്ഞു