മഞ്ചേരി ഉപജില്ല ശാസ്ത്രമേള; മികച്ച വിജയം കരസ്തമാക്കി എടവണ്ണ ജി.എം.എൽ.പി സ്കൂൾ.
എടവണ്ണ : മഞ്ചേരി ഉപജില്ല ശാസ്ത്രമേളയിൽ സയൻസ് വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും, സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും നേടിയ എടവണ്ണ ജി.എം.എൽ.പി സ്കൂൾ ആഹ്ലാദ പ്രകടനം നടത്തി. (Manjeri sub district science fair.)
പ്രധാനാധ്യാപിക കെ ബിന്ദു നേതൃത്വം നൽകി , പി.ടി.എ വൈസ് പ്രസിഡന്റ് നംഷിദ്, മറ്റു പി ടി എ അംഗങ്ങൾ റഫീക്ക്, സുനീഷ്, അധ്യാപകർ പരിപാടിയിൽ സംബന്ധിച്ചു.