കുവൈത്തില്‍ കാലാവധി കഴിഞ്ഞ ശുചീകരണ കമ്പനികളുമായി കരാർ നീട്ടാൻ പാടില്ല
കുവൈത്തില്‍ കരാര്‍ കാലാവധി കഴിഞ്ഞ ശുചീകരണ കമ്പനികളുമായി കരാർ നീട്ടാൻ പാടില്ലെന്ന നിർദേശം നല്കി പബ്ലിക് സാനിറ്റേഷൻ കമ്മിറ്റി.(Contracts with expiring cleaning companies in Kuwait may not be extended)ഇത് സംബന്ധമായി ഗവർണറേറ്റുകളിലെ മുനിസിപ്പൽ ഡയറക്ടർമാരുമായും സൂപ്പർവൈസർമാരുമായും ക്ലീനിങ് വിഭാഗം മേധാവികളുമായും കൂടിക്കാഴ്ച നടത്തിയതായി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എംഗ് സൗദ് അൽ ദബ്ബൂസ് അറിയിച്ചു.നിലവിലെ ക്ലീനിങ് കമ്പനികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കുവാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്കി. സാനിറ്റേഷൻ ഇൻസ്പെക്ടർമാരോ ജീവനക്കാരോ തങ്ങളുടെ ചുമതലുകള്‍ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.