വയോജന സംഗമം നടത്തി

ഊർങ്ങാട്ടീരി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2023 – 24 ചൂളാട്ടിപ്പാറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വയോജന സംഗമം ( പിൻനിലാവ് ) 2023 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി ഉദ്ഘാടനം ചെയ്തു. (Pin Nilav: meeting was held)

തച്ചാംപറമ്പ്, വേഴക്കോട്, പൂവത്തിക്കൽ , തെഞ്ചേരി, പാവണ്ണ, എന്നീ അഞ്ച് വാർഡുകളിലെ വയോജനങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്, വീട്ടിൽ ഒറ്റപ്പെട്ട് കഴിയുന്ന ഇവർക്ക് ഉല്ലാസം നൽകുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ബാസിമ പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻമാരായ കെ ടി മുഹമ്മദ് കുട്ടി , ഹസ്നത്ത് കുഞ്ഞാണി , വാർഡ് മെമ്പർമാരായ , കെ രായിൻ കുട്ടി, എം.സത്യൻ, അനിത വി കെ, ടി അനുരൂപ്, മുഹമ്മദ് ബഷീർ, യു സാജിത . ആസൂത്രണ സമിതി അംഗങ്ങളായ സി ടി അബ്ദുറഹിമാൻ , സി ടി റഷീദ്, സൈഫുദ്ധീൻ കണ്ണനാരി, പി കെ അബ്ദുറഹിമാൻ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ . ത്രാവോഡ് മുജീബ്, കെ ഷൗക്കത്തലി, പി കെ അബ്ദുള്ള, എന്നിവർ പ്രസംഗിച്ചു. ആകാശവാണി മഞ്ചേരി FM അവതാരകൻ പി കെ വിനോദ്. വയോജനങ്ങളുമായി സംവദിച്ചു. വയോജനങ്ങളുടെ കലാ പരിപാടികൾ, ഏറെ ആകർഷകമായി. ഓരോ വാർഡിൽ നിന്നും പരിപാടിയിൽ പങ്കെടുത്ത ഏറ്റവും കൂടുതൽ പ്രായമുള്ള രണ്ട് പേരെ ചടങ്ങിൽ വെച്ച് ആധരിച്ചു. നാനൂറിൽപരം വയോജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. സമീർ സപ്പു കുനിയിൽ, ടി അനുരുപ് അവതാരകരായി,
പൂവത്തിക്കൽ വാർഡ് മെമ്പർ, അസ്വ: മുഹമ്മദ് സാലി സ്വാഗതവും, വ്യുമൻ ഫെസിലിറ്റേറ്റർ ഫെബ്ന നന്ദിയും പറഞ്ഞു.

 

Pin Nilav: meeting was held
Pin Nilav: meeting was held

Leave a Reply

Your email address will not be published. Required fields are marked *