വിജയഭേരി – വിജയസ്പർശം ചിറക് ക്യാമ്പ് സമാപിച്ചു.
കൊണ്ടോട്ടി : ജില്ലാ പഞ്ചായത്തും, തദ്ദേശ സ്വയം ഭരണം, പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ആസൂത്രണസമിതി എന്നിവയും ചേർന്ന് നടപ്പാക്കുന്ന വിജയഭേരി – വിജയ സ്പർശം പദ്ധതിയുടെ ഭാഗമായി ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഏകദിന ചിറക് ക്യാമ്പ് ഷാനവാസ് ഐ. എ. എസ് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി. ടി. ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അടിസ്ഥാനഗണിതം എന്നിവയിൽ വിദ്യാർഥികളെ വിജയ വഴിയിലേക്ക് നയിക്കാൻ തുടക്കം കുറിച്ച ‘വിജയസ്പർശം’ രണ്ടാം ഘട്ടത്തിലെ തുടക്കമയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രത്യേക പരീക്ഷ നടത്തിയാണ് വിദ്യാർഥികളെ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്.
ക്യാമ്പിനോട് അനുബന്ധമായി അഥിതിയോട് ചോദിക്കാം അഭിമുഖവും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രതമായി. വിജയ സ്പര്ശം കോർഡിനേറ്റർ കെ.എം. ഇസ്മായിൽ, രണ്ടാം ഘട്ട പദ്ധതി വിശദീകരിച്ചു, സ്റ്റാഫ് സെക്രട്ടറി കെ. എസ്. രോഹിണി,പി ടി. എ പ്രസിഡന്റ് യു. കെ. മുഹമ്മദീശ, കെ.വി. അഷ്‌റഫ്, ബഷീർ തൊട്ടിയൻ, ബേബി ബറത്ത, റഫീക്ക് കരിപ്പൂർ, മൻസൂർ എകാപറബ്, ദിൽന.പി, റിൻഷാദ് എന്നിവർ സംസാരിച്ചു