കേരളോൽത്സവ വിജയികൾക്ക് സമ്മാനം നിഷേധിച്ചു. DYFI നിവേദനം സമർപ്പിച്ചു.
അരീക്കോട് : കേരളോൽത്സവത്തിൽ പങ്കെടുത്തു വിജയിച്ചവർക്കുള്ള സമ്മാനം നിഷേധിച്ച അരീക്കോട് പഞ്ചാത്തിനെതിരെ DYFI അരീക്കോട് മേഖലാ കമ്മറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു. (Prizes were denied to Kerala Festival winners.)
അരീക്കോട് പഞ്ചായത്തിലെ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾക്ക് വേണ്ടി മാറ്റിവെച്ച ഫണ്ട് തിരിമറിക്കെതിരെയുമാണ് DYFI മേഖലാ കമ്മറ്റി നിവേദനം സമർപ്പിച്ചത്. DYFI വെസ്റ്റ് മേഖലാ സെക്രട്ടറി സന്ദീപ്, വിഷ്ണു, ഗ്രാമ പഞ്ചാത്ത് അംഗവും ബ്ലോക്ക് പ്രസിഡണ്ടുമായ കെ. സാദിൽ, നജുമുദ്ധീൻ, പ്രമോദ്, യാസർ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.