കുട്ടികളുടെ ഹരിത സഭ നടത്തി കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്.
കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് – മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പിക്കുന്നതിനായി ഹരിത സഭ ചേർന്നു. നവംബർ 14 ശിശുദിനത്തിൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സഭ അൽ അൻവർ സ്കൂളിൽ വെച്ച് നടത്തി. (Organized by Children’s Harita Sabha,)
ശുചിത്വ പ്രതിജ്ഞയോടെ വൈസ് പ്രസിഡണ്ട് പി പി എ റഹ്മാന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫിയ വി പി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹല മുനീർ സ്വാഗതം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറാ ബാനു റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ നിലവിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെക്കുറിച്ചും ആയത് പൂർണ്ണതയിലേക്ക് എത്തിക്കാനുള്ള നിർദ്ദേശങ്ങളെ കുറിച്ചും ഓരോ സ്കൂളിനെയും പ്രതിനിധീകരിച്ച് എത്തിയ വിദ്യാർത്ഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു. കി ലയുടെ ആർ പി അബ്ദുറഹിമാൻ മാലിന്യ സംസ്കരണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അരവിന്ദൻ പി മറുപടി പറഞ്ഞു. ഹരിത സഭയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും അനുമോദന പത്രവും നൽകി. ചടങ്ങിൽ മെമ്പർമാരായ അബ്ദുറഹിമാൻ എംപി, വിജയലക്ഷ്മി, ഷഹർ ബാൻ, ഷൈജു എം, നവ കേരള മിഷൻ ആർ പി അബ്ദുള്ള അലി മാഷ്, സിഡിഎസ് ചെയർപേഴ്സൺ റംല, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥന്മാരായ ഉദയകുമാർ, സുനിൽ, രതീഷ് എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീലത നന്ദിയും പറഞ്ഞു.