ഡി.എൽ.എഡ് അദ്ധ്യാപക വിദ്യാർഥികളുടെ നേതൃത്യത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി
കൊണ്ടോട്ടി: ഒളവട്ടൂർ ഡി.എൽ.എഡ് അദ്ധ്യാപക വിദ്യാർഥികളുടെ നേതൃത്യത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. “വിജ്ഞാന സമൂഹത്തിൽ ആധുനിക അദ്ധ്യാപകൻ”എന്ന വിഷയത്തിൽ നടന്ന സെമിനാർ ഷാനവാസ് ഐ. എ.എസ്
ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്.കെ.കെ അധ്യക്ഷത വഹിച്ചു. കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ട് നമ്മുടെ വിദ്യാഭ്യാസം രംഗം വളരണമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ഷാനവാസ് ഐ. എ.എസ്
പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുമായി സംശയനിവാരണവും, മികവ് തെളിയിച്ചവർക്ക് ഉപഹാരം നൽകി ആദരിക്കൽ ചടങ്ങും നടന്നു. അദ്ധ്യാപകരായ
അനില.ടി, യൂണിയൻ അഡ്വൈസർ വിനോദിനി.കെ.കെ.
സൗദ, ശ്രുതി.കെ.കെ, ഷാഹിന.ടി. കെ, അനില.ടി, സുഹറ, അബ്ദു റസാഖ്, അൽത്താഫ്.സി,
യൂണിയൻ ചെയർമാൻ സനൂബ് ,
യൂണിയൻ മെബർ, ആദിൽ ,
കെ.പി നൂർജഹാൻ അബ്ദുള്ള, ഫൈഹ,ബിൻഷാദ് എന്നിവർ സംസാരിച്ചു .