ദൗത്യപഥം സോൺ പ്രീ കോൺ സംഘടിപ്പിച്ചു

Organized Dhouthya patham Zone Pre Con

കൊണ്ടോട്ടി: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കൊണ്ടോട്ടി മണ്ഡലം കെ.എൻ. എം മർക്കസുദ്ദഅവ ദൗത്യപഥം പ്രീ കോൺ സംഘടിപ്പിച്ചു.

കെ. എൻ. എം മർക്കസുദ്ദഅ സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മായീൽ കരിയാട് സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിസ്റ് ഒ. അഹ്മദ് സഗീർ മൗലവി ആധ്യക്ഷ്യം വഹിച്ച പരിപാടിയിൽ നിസാർ അഹ്മദ് കുനിയിൽ, നൂറുദ്ദീൻ എടവണ്ണ ക്ലാസ്സുകളെടുത്തു. മണ്ഡലം സെക്രട്ടറി എം.കെ. ബഷീർ മാസ്റ്റർ, പി. അലി അശ്റഫ് മാസ്റ്റർ, അഹ്മദ് സാഹിർ പറമ്പാടൻ, ഷബീർ അഹ്‌മദ്‌, സുലൈമാൻ മാസ്റ്റർ തവനൂർ, എന്നിവർ പ്രസംഗിച്ചു.

കീഴ്ഘടകങ്ങളുടെ സാരഥികളായ സാലീം തവനൂർ (ഐ. എസ്. എം), മുഹമ്മദ് വളപ്പൻ (എം. എസ്. എം ), സോഫിയ പുളിക്കൽ (എം. ജി. എം), റുഫൈഹ ഫഹീം (ഐ. ജി. എം) എന്നിവർ സംഘടനാ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. Organized Dhouthya patham Zone Pre Con

Leave a Reply

Your email address will not be published. Required fields are marked *