KSRTC ബസ്സ് സർവ്വീസ് പുനരാരംഭിക്കണം; നിവേദനം കൈമാറി വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ്.

Kodiyathur KSRTC bus

 

കൊടിയത്തൂർ: കൊടിയത്തൂരിലേക്കുള്ള KSRTC ബസ്സ് സർവ്വീസ് പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും, ശബരിമല തിരക്ക് കഴിഞ്ഞാൽ ഇക്കാര്യം ഗൗരവത്തിൽ ചിന്തിക്കാമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് നടത്തിയ ജനകീയ ഒപ്പു ശേഖരണ നിവേദനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖേന കൈമാറിയതിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . കൊടിയത്തൂരിലേക്കുള്ള മുഴുവൻ KSRTC ബസ്സുകളും നിർത്തലായ സാഹചര്യത്തിൽ മലയോര മേഖലയിലെ യാത്രക്കാർ പ്രത്യേകിച്ച് രാവിലെ 5 മണിക്ക് കൊടിയത്തൂരിൽ നിന്നും കോഴിക്കോട്ടേക്ക് രാവിലെ ട്രെയിൻ ലഭിക്കാൻ പോകുന്നവർ കൂടുതലും ഈ ബസ്സിനെയാണ് ആശ്രയിച്ചിരുന്നത്. ഇതില്ലാതായതോട് കൂടി യാത്രക്കാർ ദുരിതത്തിലായി. ഇതിനു പരിഹാരം കാണണമെന്ന് നിവേദനത്തിൽ ചുണ്ടിക്കാട്ടി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജോസഫ് പൈമ്പിള്ളി, യുണിറ്റ് പ്രസിഡൻറ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, സെക്രട്ടറി ടി.കെ അനീഫ, ട്രഷറർ സി കെ അബ്ദുൽ ഹമീദ്, സി.പി മുഹമ്മദ് എന്നിവർ ചേർന്ന് നിവേദനം കൈമാറി.

Kodiyathur KSRTC bus

Leave a Reply

Your email address will not be published. Required fields are marked *