ആവേശം പകർന്ന് മദ്റസാ കായികോത്സവം.
തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ കായികോത്സവം വിദ്യാർത്ഥികളും രക്ഷിതാക്കളും ആവേശപൂർവ്വം നെഞ്ചേറ്റി. ചേന്ദമംഗല്ലൂർ സുന്നിയ്യാ അറബിക് കോളേജ് ഗ്രൗണ്ടിൽ നടന്ന കായിക മത്സരങ്ങൾ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുളള ശരീരത്തിലാണ് ക്രിയാത്മകമായ മനസ്സുണ്ടാവുകയെന്നും ശാരീരികക്ഷമത കൈവരിക്കാൻ വ്യത്യസ്ഥമായ കായിക വിനോദങ്ങളിൽ കുട്ടികൾ വ്യാപൃതരാവണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. കെ.ഇ. ഷമീം മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പി.ടി.അബൂബക്കർ മാസ്റ്റർ, ബാബു മായത്തൊടിക , മുഹമ്മദ് അമീൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. സുഹ്റ ശംസുദീൻ, ടി.കെ. ഹസീന, വി.കെ ഉമ്മുസൽമ, പി.കെ. നസീറ, വി.കെ.ഹാദി, അജ്മൽ ഹുസ്സൈൻ എന്നിവർ നേതൃത്വം നൽകി.
Madrasa sports festival