ആനക്കയം പഞ്ചായത്ത് വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്ന് വേണ്ടി വര്ക്കിം ഗ്രൂപ്പ് യോഗം ചേര്‍ന്നു.
ആനക്കയം : ആനക്കയം ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024-25 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്ന് വേണ്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന വര്ക്കിം ഗ്രൂപ്പ് യോഗം പ്രസിഡന്റ് അടോട്ട് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിതാ മണികണ്ഠന് അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയര്മാന് കെ.വി മുഹമ്മദാലി പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.എം അബ്ദുല്‍ റഷീദ് മാസ്റ്റര്‍ , ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ സി.കെ ഫെബിന ടീച്ചര്‍ , ആസൂത്രണ അംഗങ്ങളായ എ.പി ഉമ്മര്‍, കെ.എം മുജീബ് റഹ്മാന് , വി.വി നാസര്‍ , കെ.വി ഇസ്ഹാഖ്, ഹമീദ് ഭാഷാണി, വാര്‍ഡ് മെമ്പര്‍മാരായ കണ്ണച്ചത്ത് മുഹമ്മദാലി , കെ.എന്‍ സൈനുല്‍ ആബിദ്, ആമിന, ഉബൈദ് ചുങ്കത്ത് , കെ.കെ സാഹിറ , ഒ.ടി അബ്ദുല്‍ ഹമീദ് , എം.സെക്കീന, പി.ടി കദീജ , ഒ.ടി സീനത്ത് , ജോജോ മാസ്റ്റര്‍ , സി.കെ അബ്ദുല്‍ ബഷീര്‍ , ബുഷ്റ , കെ ശ്രീമുരുകന്, കെ.പി അബ്ദുല്‍ മജീദ് , അഡ്വ: ടി.പി സാന്ദ്ര, ജസീല ഫിറോസ്ഖാന് , ജസ്ന കുഞ്ഞിമോന് , രജനി മോഹന്‍ദാസ്, മുന്‍ പ്രസിഡന്റ് പി.ടി സുനീറ, പഞ്ചായത്ത് സെക്രട്ടറി ബിന്ദു വി.ആര് സംസാരിച്ചു. Work group meeting was held for preparation of annual plan of Anakkayam Panchayat.