നവകേരള സദസ്സിൽ ശ്രദ്ദേയമായി വോയിസ് ഓഫ് ഡിസേബിൾഡ്.
അരീക്കോട്: പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിന് ബുദ്ധിപരമായി വൈകല്യ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെയും മറ്റു ഭിന്നശേഷിക്കാരുടെയും സംഘടനയായ വോയിസ് ഓഫ് ഡിസേബിൾഡ് ഏറനാട് മണ്ഡലം നവ കേരള സദസ്സിൽ ഹെൽപ്പ് ഡെസ്ക് നടത്തിയും ഭിന്നശേഷിക്കാർക്ക് താങ്ങും തണലുമായി വോയിസ് ഓഫ് ഡിസേബിൾഡ് ശ്രദ്ധേയമായി. വോയിസ് ഓഫ് ഡിസേബിൾഡ് ഇടപെടലുകൾ നേരിൽകണ്ട് കേരള സാമൂഹിക വകുപ്പ് മന്ത്രി അഭിനന്ദിക്കുകയും കൂടെ നിൽക്കുകയും നിവേദനങ്ങൾ നേരിട്ടു വാങ്ങുകയും ഭിന്നശേഷി കുട്ടികളൊക്കെ ഒപ്പം അൽപ്പനേരം മന്ത്രിയുമായി ചെലവഴികയും ഭിന്നശേഷി കുട്ടികളും വോയിസ് ഓഫ് ഡിസേബിൾഡ് ഭാരവാഹികളും കൂടി സെൽഫി എടുത്താണ് വേദിയിൽ നിന്ന് മടങ്ങിയത്. ഏറനാട് മണ്ഡലം നവ കേരള സദസ്സിൽ വോയിസ് ഓഫ് ഡിസേബിൾഡ് ഭാരവാഹികളായ അനീസ് ബാബു പുത്തലം, ജമീലത്ത, വോയിസ് ഓഫ് ഡിസേബിൾ അരീക്കോട് പഞ്ചായത്ത് കമ്മിറ്റി അംഗം റസിയ ടീച്ചർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഫൈസൽ ബാബു കാവനൂർ, അരീക്കോട് പഞ്ചായത്ത് വർക്കിംഗ് പ്രസിഡണ്ട് മാരായ അബ്ദുൽ ജലീൽ, സക്കീർ ക്ക, ജില്ലാ കമ്മിറ്റി അംഗം അബ്ദുറസാഖ്, ബ്ലോക്ക് കമ്മിറ്റി അംഗവും അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ റെജീന, ട്രഷറർ റുക്കിയ താത്ത , പഞ്ചായത്ത് കമ്മിറ്റി അംഗം സുഹറ അരീക്കോട്, പഞ്ചായത്ത് കോഡിനേറ്റർ ഹസീന, പഞ്ചായത്ത് കമ്മിറ്റി അംഗം ഷെരീഫ, വൈസ് പ്രസിഡണ്ട് അയ്യപ്പൻ, പഞ്ചായത്ത് കമ്മിറ്റി അംഗം തങ്കമണി, ചീക്കോട് പഞ്ചായത്ത് കോക്കോഡിനേറ്റർ ആമിന , തുടങ്ങിയവർ ഹെൽപ്പ് ഡെസ്കിന് നേതൃത്വം നൽകി. വോയിസ് ഓഫ് ഡിസേബിൾഡ് ഇത്തരം പ്രവർത്തനത്തെ നേരിൽകണ്ട ഉദ്യോഗസ്ഥരും മറ്റ് പരിപാടിയുടെ സംഘാടകരും നാട്ടുകാരും വോയിസ് ഓഫ് ഡിസേബിൾ അഭിനന്ദിക്കുകയും കൂടെ നിന്ന് വോയിസ് ഓഫ് ഡിസേബിൾ സേവന പ്രവർത്തനത്തെ കുറിച്ച് കൃത്യമായി ചോദിച്ചറിയുകയും ചെയ്തു എന്ന് അരീക്കോട് ബ്ലോക്ക് ഭാരവാഹികൾ പറഞ്ഞു.
The voice of the disabled in the Navakerala audience.