കൊടിയത്തൂരിൽ വനിതകൾക്ക് കട്ടിലുകൾ വിതരണം ചെയ്തു

Cots were distributed to women in Kodiathur

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വയോജനങ്ങളായ വനിതകൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.
2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കട്ടിൽ വിതരണം ചെയ്തത്. ഓരോ വാർഡിലും 5 പേർ വീതം 80 പേർക്കായിരുന്നു വിതരണം. പന്നിക്കോട് എ. യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബാബു പൊലുകുന്നത്ത്, ആയിഷാ ചേലപ്പുറത്ത്, പഞ്ചായത്ത്മെമ്പർമാരായ ഫാത്തിമ നാസർ രതീഷ്, കളക്കുടിക്കുന്നത്, കെ ജി സീനത്ത്, ഐ.സി.ഡി.എസ്ഓഫീസർ കെ. ലിസ തുടങ്ങിയ പരിപാടിയിൽ പങ്കെടുത്തു. Cots were distributed to women in Kodiyathur

Leave a Reply

Your email address will not be published. Required fields are marked *