അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിക്ക് കാവനൂർ പഞ്ചായത്തിൽ തുടക്കം.
പോഷകസമൃതവും വിഷമുക്തവുമായ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തി പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലൂടെ ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുക ആളുകൾക്ക് അധിക വരുമാനം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ട് കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കാവനൂർ ഗ്രാമപഞ്ചായത്തിൽ നടന്നു. കാവിനൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ റംലാബി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാസ്റ്റർ സിഡിഎസ് കൺവീനർമാരായ സുലൈഖ, സുബൈദ മുബീന സംഘകൃഷി അംഗങ്ങൾ, അക്കൗണ്ടന്റ് സാബിറ തുടങ്ങിയവർ പങ്കെടുത്തു. Agri Nutri Garden project started in Kavanur Panchayat.