ഭിന്നശേഷി ദിനാചരണവും ബ്ലോക്ക് പഞ്ചായത്ത് ഒഫീഷ്യൽസ് മീറ്റും നടത്തി മലപ്പുറം പരിവാർ .

Malappuram Parivar held the Bhinnasheshi Day celebration and block panchayat officials meet.

 

ഭിന്നശേഷി ദിനാചരണ ത്തോടനുബന്ധിച്ച് മലപ്പുറം പരിവാറിൻ്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഒഫീഷ്യൽസ് മീറ്റ് നടന്നു. മലപ്പുറം കെമിസ്റ്റ് ഭവനിൽ രാവിലെ നടന്ന മീറ്റ് ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ലത്തീഫ് മഞ്ചേരി അധ്യക്ഷത വഹിച്ചു. മികച്ച ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട പുൽപ്പറ്റ പഞ്ചായത്തിൻ്റെ പ്രസിഡൻറ് പി.സി. അബ്ദുറഹ്മാനെ ചടങ്ങിൽ പരിവാർ സംസ്ഥാന വൈ: പ്രസിഡൻ്റ് പൊന്നാട അണിയിച്ചു, മഞ്ചേരി മെഡിക്കൽ കോളേജ് വൈ: പ്രിൻസിപ്പാൾ ഡോ: ടി.പി. അഷറഫ് പുരസ്കാരം നൽകി. തുടർന്ന് കുട്ടികളിലെ ശാരീരിക – മാനസിക പ്രശ്നങ്ങളെ മുൻനിർത്തി ഡോ: ടി.പി. അഷറഫ് പഠന ക്ലാസ് നടത്തി സംശയങ്ങൾക്ക് മറുപടി പറഞ്ഞു. പറന്നുയരാൻ ചിറകേകൂ എന്ന തലവാചകത്തോടെ 2024 ഫെബ്രുവരി 17- ന് നടക്കാൻ പോകുന്ന ജില്ലാ സംഗമത്തിൻ്റെ ഔദ്യോഗിക വിളംബരവും പ്രാരംഭ പ്രവർത്തനങ്ങൾക്കാവശ്യമായ ബാനറുകളും രശീതി ബുക്കുകളും വിതരണം ചെയ്തു. അതോടൊപ്പം, 2024-ലെ മെമ്പർഷിപ്പ് ബുക്കുകളും വിവിധ ബ്ലോക്ക് – പഞ്ചായത്ത് ഭാരവാഹികൾ ഏറ്റുവാങ്ങി. പരിവാർ ജില്ലാ സെക്രട്ടറി അബ്ദുൽ റഷീദ് പൊന്നാനി സ്വാഗതം പറഞ്ഞു. കോഡിനേറ്റർ ജാഫർ ചാളക്കണ്ടി നന്ദി രേഖപ്പെടുത്തി. Malappuram Parivar held the Bhinnasheshi Day celebration and block panchayat officials meet.

 

Malappuram Parivar held the Bhinnasheshi Day celebration and block panchayat officials meet.

Leave a Reply

Your email address will not be published. Required fields are marked *