അറബിക് എക്സ്പോ നടത്തി കൊടിയത്തൂർ ജി എം യുപി സ്കൂൾ.

Kodiathur GM UP School conducted Arabic Expo.

 

കൊടിയത്തൂർ ജി എം യുപി സ്കൂൾ അറബിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അറബിക് എക്സ്പോ സംഘടിപ്പിച്ചു. അറബി ഭാഷയെ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചതിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട എക്സ്പോ റംഷീദ് നിലമ്പൂറിൻ്റെ ശേഖരത്തിൽ നിന്നും ഉള്ള അപൂർവ്വ വസ്തുക്കൾ കൊണ്ട് ശ്രദ്ധേയമായി. ലോകത്തിലെ ഏറ്റവും വലിയ കറൻസി, മുഗൾ ചക്രവർത്തിമാരുടെ കാലത്തെ നാണയങ്ങൾ, ഇറാക്ക് നിർമ്മിതമായ 5 കിലോഗ്രാം ഭാരമുള്ള യാസീൻ, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അപൂർവ്വമായ കത്തുകൾ, സ്വർണ്ണ നാണയങ്ങൾ, 160 ഓളം രാജ്യങ്ങളിലെ കറൻസികൾ, സ്റ്റാമ്പുകൾ, പുരാതന ആയുധങ്ങൾ തുടങ്ങി ആയിരത്തോളം പുരാവസ്തുക്കൾ ഭാഗമായി പ്രദർശനത്തിന് എത്തിയിരുന്നു. അറബി ക് ദിനാഘോഷവും പ്രദർശനങ്ങളുടെ ഉദ്ഘാടനവും പത്മശ്രീ അലി മണി ഫാൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കുയ്യിൽ റഷീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി കെ അബൂബക്കർ, ഹെഡ് മാസ്റ്റർ ഇ കെ അബ്ദുൽ സലാം, സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ, സീനിയർ അസിസ്റ്റൻറ് എംകെ ഷക്കീല അധ്യാപകരായ മുഹമ്മദ് നജീബ് ആലിക്കൽ, ടി പി മഹബൂബ, എം അബ്ദുൽ കരീം വളപ്പിൽ റഷീദ് , വി സുലൈഖ, ഐ അനിൽകുമാർ, എം സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മുക്കം ഉപജില്ല അറബിക് കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ് നേടിയ സ്കൂളിലെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. സമീപത്തെ 8 വിദ്യാലയങ്ങളിലുള്ള അധ്യാപകരും വിദ്യാർത്ഥികളും പ്രദർശനം കാണാൻ എത്തിയിരുന്നു. Kodiyathur GM UP School conducted Arabic Expo.

Leave a Reply

Your email address will not be published. Required fields are marked *