വിദ്യാർത്ഥികൾക്കായി ടാലന്റ് സ്ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു
എടവണ്ണ: കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ ആന്റ് റിസർച്ച്
(ClER) സംസ്ഥാന സമിതി മദ്രസയിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രതിഭ ടാലന്റ് എക്സാമിന്റെ ഭാഗമായി എടവണ്ണ മണ്ഡലം cier വിദ്യാർത്ഥികൾക്കായി ടാലന്റ് സ്ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു. മണ്ഡലത്തിലെ വിവിധ മദ്രസകളിൽ നിന്നായി 50ൽ അധികം വിദ്യാർത്ഥികൾ സ്ക്രീനിംഗ് ടെസ്റ്റിൽ പങ്കെടുത്തു. കെ. അബ്ദുൽ ജബ്ബാർ, കുഞ്ഞിക്കോയ തങ്ങൾ, അബ്ദുല്ല മാസ്റ്റർ, ബുഷ്റ ടീച്ചർ, സിദ്ധീഖ്. എ.കെ, അബ്ദുസ്സലാം മേപ്പാടം, ഷഹീർ മൗലവി, ഇസ്ഹാഖ് പന്തലിങ്ങൽ, ഹമീദ് മൗലവി, നജീബ് പത്തപിരിയം തുടങ്ങിയവർ നേതൃത്വം നൽകി.