കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കൾ സജീവമായി ഇടപെടൽ നടത്തണം: DYSP മൂസ വള്ളിക്കാടൻ

EMEA Kondotty Higher secondary school, Journal Malayalam news

വിദ്യാഭ്യാസപ്രക്രിയയില്‍ മാതാപിതാക്കളുടെ സജീവമായ ഇടപെടല്‍ ശരിയായ വഴിയിലൂടെ കുട്ടികള്‍ പഠിച്ചു വളരുന്നതിനും വിദ്യാഭ്യാസ കാലഘട്ടത്തിലുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ കുട്ടികളെ സഹായിക്കുന്നതിനും മെച്ചപ്പെട്ട പ്രകടനം പുറത്തു കൊണ്ട് വരുന്നതിനു കുട്ടികളെ സഹായിക്കുമെന്നു ഇ എം ഇ എ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഫാദേഴ്സ് മീറ്റ് ഉദ്‌ഘാടനം ചെയ്തു കൊണ്ട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് മൂസ വള്ളിക്കാടൻ പറഞ്ഞു.

പി. ടി. എ പ്രസിഡന്റ് യൂ. കെ.മുഹമ്മദ് ശാ അത്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പി .ടി ഇസ്മായിൽ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത മോട്ടിവേഷൻ വിദഗ്ധൻ നിഷാദ്‌ പട്ടയിൽ ക്ലാസിനു നേതൃത്വം നൽകി.
എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫാദേഴ്സ് മീറ്റാണ് സംഘടിപ്പിച്ചത്.

ചടങ്ങിൽ വെച്ചു ദേശീയ, സംസ്ഥാന തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഉപഹാരം നൽകി ആദരിച്ചു. സ്‌കൂളിൽ ഇപ്പോൾ തന്നെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് പഠന സമയം വർദ്ധിപ്പിച്ചും, പത്താം ക്ലാസുകാരുടെ സിലബസ് അനുസരിച്ചുള്ള പാഠങ്ങൾ പൂർത്തീകരിച്ചും, റിവിഷൻ, മോഡൽ ടെസ്റ്റ് , ഗ്രൂപ്പ് സ്റ്റഡി, മോട്ടിവേഷൻ ക്ലാസുകൾ, ഹൃഹസന്ദർശനം, നിശാ ക്ലാസ് , അയൽപക്ക പഠനകേന്ദ്രം എന്നെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വാർഡ് കൗണ്സിലർ വി. ഖാലിദ്, വിജയഭേരി കോർഡിനേറ്റർ നിശീദ .എം, വസീം മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *