മനുഷ്യാവകാശ ദിനം ആചരിച്ച് നീറാട് കെ.പി.എസ്.എ.എം എൽ.പി. സ്കൂൾ.
കൊണ്ടോട്ടി: നീറാട് കെ. പി. എസ്. എ. എം എൽ.പി. സ്കൂളിൽ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സംവാദവും, കുട്ടിച്ചങ്ങലയും, വ്യത്യസ്ത മത്സരങ്ങളും, മനുഷ്യാവകാശ ദിനറാലി എന്നിവയും ഒളവട്ടൂർ ഡി.എൽ.എഡ് അദ്ധ്യാപക വിദ്യാർഥികളുടെ നേതൃത്യത്തിൽ സംഘടിപ്പിച്ചു. മനുഷ്യാവകാശങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ, അവകാശ ലംഘനങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികൾ പരസ്പരം സംവദിച്ചു. കുട്ടിച്ചങ്ങലയിൽ വിദ്യാർഥികളും അധ്യാപകരും കൈകോർത്തു. മനുഷ്യാവകാശ ദിന സന്ദേശം ഉൾക്കൊള്ളുന്ന വ്യത്യസ്ത മത്സരങ്ങളും സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി. ദിൽഷാദ് ഉദ്ഘാടനംചെയ്തു. ദിന സന്ദേശം ഫസലു റഹ്മാൻ പി, സ്കൂൾ ലീഡർ മൻഹ , അദ്ധ്യാപക വിദ്യാർത്ഥികളായ സബ്ഹ കെ.പി, നൂർജഹാൻ കെ.പി, മുബശിറ, ദിൽഷ,അനീഷ നസ്രിൻ, ശഫ്ലൂ, എന്നിവർ സംസാരിച്ചു. Human Rights Day