വെള്ളനൂർ കാർഷിക നഴിസറി സന്ദർശിച്ച് സലഫി സ്കൂൾ വിദ്യാർത്ഥികൾ
കൊടിയത്തൂർ: കൊടിയത്തൂർ സലഫി സ്കൂൾ കുട്ടികൾ വെള്ള നൂർ കാർഷിക നഴ്സറി സന്ദർശിച്ചു. പ്രാഥമിക സ്രോതസ്സുകളിൽ നിന്ന് അനുഭവാത്മക പഠനങ്ങൾ ലഭിക്കാൻ അധ്യാപകരോടൊപ്പം മൂന്ന്, നാല് ക്ലാസുകളിലെ കാർഷിക ക്ലബ്ബംഗങ്ങളാണ് നഴ്സറി സന്ദർശിച്ചത്. സ്കൂളിൽ ഈ വർഷം നടത്തിയ വിവിധ കാർഷികവൃത്തികളുടെ അഭിവൃദ്ധിയും മികവും ഉദ്ദേശിച്ചു കൂടിയാണ് നഴ്സറി സന്ദർശനം. നഴ്സറി ഉടമയും കർഷകനുമായ ചന്ദ്രേട്ടനുമായി വിദ്യാർത്ഥികൾ അഭിമുഖം നടത്തി. അധ്യാപകരായ ആയിഷ തസ്ലീന, അനുഷ അശോകൻ, ഹെഡ് മാസ്റ്റർ കെ.വി. അബ്ദുസ്സലാം, മാനേജ്മെന്റ് അംഗം പി.സി.അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ പങ്കാളിയായി. Students of Salafi school visited Vellanur agricultural farm