വാർഷിക പദ്ധതി രൂപീകരണം, വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു.

Annual plan formulation, working group held general meeting.

 

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2024 – 25 വാർഷിക പദ്ധതി രൂപീകരണം, വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ വാസു ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി വൈസ് ചെയർമാൻ വാർഷിക പദ്ധതി രൂപീകരണ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അലീമ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കെ ടി മുഹമ്മദ് കുട്ടി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസനത്ത് കുഞ്ഞാണി, ആസൂത്രണ സമിതി അംഗങ്ങളായ എം കെ യൂസഫ് മാസ്റ്റർ, കെ അനൂപ്, കെ അബ്ദുൽ ഹമീദ്, ടി മുജീബ്, വിജയൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി അനുരൂപ്, രായിൻകുട്ടി, ജമീല നജീബ്, എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ദീപ സ്വാഗതവും റോബിൻ നന്ദിയും പറഞ്ഞു.

Annual plan formulation, working group held general meeting.

Leave a Reply

Your email address will not be published. Required fields are marked *