കീരൻതൊടിക കുടുംബ സംഗമം 2023; സംഗമ ഗാനം പ്രകാശനം ചെയ്തു.
ചേന്ദമംഗല്ലൂർ: 2023 ഡിസംബർ 24 ന് ചേന്ദമംഗല്ലൂരിൽ നടക്കുന്ന എട്ടാമത് കുടുംബ സംഗമത്തിന്റ തീം സോംഗ് ആർട്ടിസ്റ്റ് ബന്ന ചേന്ദമംഗല്ലൂർ പ്രകാശനം ചെയ്തു. ചേന്ദമംഗല്ലൂർ ഹരിതയിൽ ചേർന്ന യോഗത്തിൽ കുടുംബ സമിതി അസിസ്റ്റന്റ് അമീർ കെ.ടി. ബീരാൻ ഹാജി അദധ്യക്ഷത വഹിച്ചു. കെ. ടി. മുഹമ്മദ് അബ്ദു റഹിമാൻ, കെ.ടി. അബ്ദു റശീദ്, കെ.ടി. ഉണ്ണിമോയി , കെ.ടി. ബഷീർ ഹാജി, കെ.ടി അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ.ടി. അബ്ദുറസാഖ് സ്വാഗതവും യൂത്ത് വിംഗ് കൺവീനർ ടി.പി. റാഷിദ് നന്ദിയും പറഞ്ഞു. Kiranthotika Family Reunion 2023; The theme song was released.