എടവണ്ണ ജാമിഅഃയിൽ അന്താരാഷ്ട്ര അറബിക് എക്സ്പോക്ക് തുടക്കം

International Arabic Expo begins at Edavanna Jamia

 

എടവണ്ണ: അന്താരാഷ്ട്ര അറബി ഭാഷാ ദിനാചാരണത്തിന്റെ ഭാഗമായി എടവണ്ണ ജാമിഅഃ നദ്‌വിയ്യ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് എക്സ്പോ ആരംഭിച്ചു. ഡിസംബർ 18, 19, 20, 21 എന്നീ തീയതികളിൽ നാല് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോ ജാമിഅഃ നദ്‌വിയ്യഃ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി ഉദ്ഘാടനം ചെയ്തു. ഇരുപതോളം സ്റ്റാളുകളിലായി അറബി ഭാഷയുടെ ഉത്ഭവം മുതൽ സമകാലിക അറബി സാഹിത്യം വരെ ചിത്രീകരിക്കുന്ന എക്സ്പോ അറബി ഭാഷാ പഠിതാക്കൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ വൈജ്ഞാനിക വിരുന്നൊരുക്കും.

പ്രശസ്ത കാലിഗ്രഫി ആർടിസ്റ്റ് അജ്മൽഗ്രഫി നയിക്കുന്ന ലൈവ് കാലിഗ്രഫി പെർഫോമൻസ്, അറബ് ലോകത്തിന്റെ ദൃശ്യ-ശ്രാവ്യാനുഭവമൊരുക്കുന്ന അറബിക് തിയേറ്റർ, അറബിക് ട്രഡീഷണൽ ഫുഡ്‌, ഇസ്ലാമിക തീർത്ഥാടന ഭൂമികളുടെ മനോഹര ദൃശ്യങ്ങൾ കോർത്തിണക്കിയ വിർച്വൽ റിയാലിറ്റി എക്സ്പീരിയൻസ്, പ്രമുഖ ഫോട്ടോഗ്രാഫർ അജീബ് കോമാച്ചിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുന്ന പലസ്തീൻ ഫോട്ടോ ഗ്യാലറി, റിവാഡ് ഫൌണ്ടേഷൻ നയിക്കുന്ന അറബിക് സൈൻ ലാംഗ്വേജ് ഹബ് എന്നിവ എക്സ്പോയുടെ പ്രധാന ആകർഷണങ്ങളാണന്നും നാലു ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയിൽ കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. International Arabic Expo begins at Edavanna Jamia

Leave a Reply

Your email address will not be published. Required fields are marked *