സാമൂഹ്യ തിന്മകൾക്കെതിരെ യുവത്വം മുന്നിട്ടിറങ്ങണം ; വിസ്ഡം യൂത്ത് വോയിസ്
അരീക്കോട് : “യുവത്വം നിർവചിക്കപ്പെടുന്നു”എന്ന പ്രമേയത്തിൽ 2024 ഫെബ്രുവരി 10,11തീയതികളിൽ മലപ്പുറത്തു വെച്ച് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി സ്ത്രീധനം, സ്വവർഗാനുരാഗം, ആത്മഹത്യ എന്ന ക്യാപ്ഷനിൽ വിസ്ഡം യൂത്ത് അരീക്കോട് മണ്ഡലം സംഘടിപ്പിച്ച യൂത്ത് വോയിസ് സമാപിച്ചു. കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി നൂറ് ദിന കർമ്മ പദ്ധതികളിൽ പെട്ട പ്രവർത്തനമാണ് വിസ്ഡം യൂത്ത് വോയ്സ്. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ്. പ്രസിഡന്റ് മുസ്തഫ മദനി മമ്പാട് വിഷയാവതരണം നടത്തി.
വിദ്യാ സമ്പന്നരായിട്ടും വിവാഹ രംഗത്ത് സ്ത്രീധനമെന്ന വ്യവസ്ഥയിൽ പ്രയാസപ്പെടുകയാണ് സമൂഹം, സ്ത്രീധനത്തിന്റെ പേരിൽ ഒരു ലേഡി ഡോക്ടറുടെ ആത്മഹത്യാ കുറിപ്പിലെ പരാമർശം സമൂഹ മനസ്സാക്ഷിയെ വേദനിപ്പിക്കുന്നതാണ്.ഇത്തരം തിന്മകൾക്കെതിരെയുള്ള നിയമം ശക്തമാകണം. സ്ത്രീധനത്തിന്റെ പേരിലായാലും മറ്റു ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ പോലും സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. ജീവിത പ്രശ്നങ്ങളിൽ ആത്മഹത്യ പരിഹാരമല്ലെന്നും ഒഴിക്കിനെതിരെ നീന്താനുള്ള മാനസിക ഭലം സ്വായത്തമാക്കുകയാണ് വേണ്ടത്. കാതൽ പോലെയുള്ള സിനിമകൾ വഴിയും അല്ലാതെയും അതിവേഗം സ്വവർഗാനുരാഗത്തെ നിസ്സാരവത്കരിക്കാനുള്ള ബോധപൂർവമുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. കുടുംബമെന്നത് ദുഷിച്ച വ്യവസ്ഥിതിയും വിവാഹമെന്നത് മോശപ്പെട്ട സമ്പ്രദായാവുമാണെന്ന ചിന്താധാരകൾ പ്രചരിപ്പിക്കുയ വഴി ആരാചകത്വത്തിലേക്കാണ് സമൂഹം കൂപ്പു കുത്തുന്നതെന്ന തിരിച്ചറിവ് കൂടി ഉണ്ടാകേണ്ടതുണ്ട്. ഇത്തരം തിന്മകൾക്കെതിരെ മൗനമാകുന്നതിന് പകരം ഉറച്ച ശബ്ദം ഉറക്കെ പറയുകയാണ് വിസ്ഡം യൂത്ത് വോയ്സ് എന്ന് ഭാരവാഹികൾ പറഞ്ഞു.
വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് റഫീഖ് അലി, സെക്രട്ടറി മുഹമ്മദ് ഹസ്സൻ മലപ്പുറം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മിൻഹാജ്, ജില്ലാ ജോയിൻ. സെക്രട്ടറി അബ്ദു റാഫി ആലുക്കൽ, മണ്ഡലം പ്രസിഡന്റ് സലീം സുല്ലമി വെള്ളേരി, സെക്രട്ടറി ഷമീൽ പുത്തലം, മണ്ഡലം വൈസ്. പ്രസിഡന്റ് ഷാനിബ് സലഫി എന്നിവർ സംസാരിച്ചു. Youth should come forward against social evils; Wisdom Youth Voice