പ്രതിഷേധ പ്രകടനം നടത്തി പി ഡി പി.
ആർ എസ് എസ് ഏജന്റായി കേരളത്തിൽ ബിജെപിക്ക് വേണ്ടി രാജ്ഭനിലിരുന്ന് ജനാധിപത്യ സർക്കാറിനെ അട്ടിമറിക്കാൻ വേണ്ടി ആസൂത്രിതമായി തെരുവ് നാടകം കളിക്കുന്ന ഗവർണറുടെ കോപ്രായങ്ങൾക്കെതിരെ ജനാധിപത്യ ശക്തികൾ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി പിഡിപി കാവനൂരിൽ പ്രതിഷേധ പ്രകടനം നടത്തി.
ബിജെപിയും ആർഎസ്എസും സംഘപരിവാറും പഠിച്ച പണി പതിനെട്ടും കേരളത്തിൽ പയറ്റിയിട്ടും കേരളത്തിൻറെ മണ്ണിൽ വേരുറപ്പിക്കാൻ കഴിയാത്ത സംഘപരിവാർ ഗവർണറെ കൊണ്ട് തെരുവ് നാടകം കളിപ്പിക്കുകയാണെന്നും കേരളത്തിൻറെ ജനാധിപത്യ ബോധം അതിശക്തമാണെന്നും കേരളത്തിൽ സംഘപരിവാറിന് ഒരു വിധേനയും മതേതരത്വ ജനാധിപത്യ ബോധത്തെ ഇല്ലാതാക്കാൻ കഴിയില്ല എന്നും പിഡിപി പ്രതിഷേധ മുദ്രാവാക്യത്തിൽ ഉന്നയിച്ചു
പ്രകടനത്തിന് പിഡിപി നേതാക്കളായ ഹബീബ് കാവനൂർ, സുബൈർ ഇരുവേറ്റി, എൻ സി സമദ് കാവനൂർ ഇ പി മുഹമ്മദ് ചെറി, ഫാറൂഖ് ചെങ്ങര നൗഷാദ് (കുട്ടിമാൻ) പത്രണ്ടിൽ, ലത്തീഫ്, റഫീഖ്, സഫുവാൻ എന്നിവർ നേതൃത്വം നൽകി