കൊടിയത്തൂർ സ്കൂളിൽ” വർണ്ണക്കൂടാരം” ഒരുക്കുന്നു.
മുക്കം. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷ കേരളയുടെ ധന സഹായത്തോടെ കൊടിയത്തൂർ ജി എം യു പി സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിൽ വർണ്ണ കൂടാരം ഒരുക്കുന്നു. പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താൻ ഉള്ള പദ്ധതിയാണ് വർണ്ണ കൂടാരം. പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ശാരീരിക മാനസിക വികാസ മേഖലകൾ പരിഗണിച്ച് 13 ഇടങ്ങൾ ഒരുക്കാൻ 10 ലക്ഷം രൂപ എസ് എസ് കെ അനുവദിച്ചു. കൊടിയത്തൂർ സ്കൂളിൽ ചേർന്ന സംഘാടക സമിതി യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം ടി കെ അബൂബക്കർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.പിടിഎ വൈസ് പ്രസിഡൻ്റ് നൗഫൽ പുതുക്കുടി അധ്യക്ഷത വഹിച്ചു. മാവൂർ ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ജോസഫ് തോമസ് പദ്ധതി വിശദീകരിച്ചു. ഹെഡ് മാസ്റ്റർ ഇ കെ അബ്ദുൽ സലാം, സീനിയർ അസി. എം കെ ഷക്കീല,പിടിഎ അംഗം സാജിദ് , SMC അംഗം വളപ്പിൽ റഷീദ്, വി സി അബ്ദുല്ല ക്കോയ, സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ, എസ് ആർ ജി കൺ വീനർ എം പി ജസീദ, തുടങ്ങിയവർ സംസാരിച്ചു.
Varnnakoodaram; being set up at Kodiathur school.