‘അക്ഷരക്കതിരുകൾ’ ; രിസാല കൺവെൻഷൻ സംഘടിപ്പിച്ചു.
മഞ്ചേരി: എസ്. എസ്. എഫിന്റെ മുഖ പത്രമായ രിസാല വാരികയുടെ പ്രചരണത്തിന്റെ ഭാഗമായി എസ്. എസ്. എഫ് മഞ്ചേരി ഈസ്റ്റ് ഡിവിഷൻ കമ്മിറ്റിക്ക് കീഴിൽ ‘അക്ഷരക്കതിരുകൾ’ എന്ന പേരിൽ രിസാല കൺവെൻഷൻ സംഘടിപ്പിച്ചു. എസ്. എസ്. എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി മുഷ്താഖ് സഖാഫി വടക്കുംമുറി സംഗമം ഉദ്ഘാടനം നിർവഹിച്ചു. എസ്. എസ്. എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. എം ഹകീം സഖാഫി ആശംസകൾ അറിയിച്ചു. എസ്. എസ്. എഫ് മഞ്ചേരി ഈസ്റ്റ് ഡിവിഷൻ പ്രസിഡന്റ് കെ. പി ബാസിത് സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ഡിവിഷൻ രിസാല സമിതി ചെയർമാൻ കെ. ശാക്കിർ ബുഖാരി സ്വാഗതവും കൺവീനർ ഇ. വി. സഫ്‌വാൻ അഹ്സനി നന്ദിയും പറഞ്ഞു.
Risala Convention was organized.