മൊബൈൽ ഫോൺ ദുരുപയോഗം: കുട്ടികളിലെ ചിന്താശേഷി വികലമാക്കുന്നു.

Mobile phone abuse: Distorting thinking in children.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ്‌ കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ബാലവേദി പ്രവർത്തകർക്കായി “മൊബൈൽഫോൺ ഉപയോഗം, ദുരുപയോഗവും ” എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രോഗ്രാം കോഡിനേറ്റർ വി. റഷീദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് കെ പി സുരേന്ദ്രനാഥൻ മാസ്റ്റർ മുഖ്യാതിഥിയായി. കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി. പി ചെറിയ മുഹമ്മദ്, ജനറൽ സെക്രട്ടറി പി. സി.അബ്ദു നാസർ, പ്രവർത്തകസമിതി അംഗം എം. ഷബീർ, അനസ് കാരാട്ട്, ആദിൽ.കെ, ഹനീൻ അബ്ദുള്ള പി. സി, ലൈബ്രറി സെക്രട്ടറി പി. അബ്ദുറഹിമാൻ, ലൈബ്രേറിയൻ കാരാട്ട് മുഹമ്മദ് മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.
പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഹമീദ് ചൂലൂർ കുട്ടികളുമായി സംവദിച്ചു.

 

Mobile phone abuse: Distorting thinking in children.

Leave a Reply

Your email address will not be published. Required fields are marked *