കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

A 12-year-old boy from Kozhikode was diagnosed with amoebic encephalitis

 

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.(12-year-old boy from Kozhikode was diagnosed with amoebic encephalitis)

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കണ്ണൂരിൽ കഴിഞ്ഞദിവസം 13 വയസുകാരി മരിച്ചിരുന്നു. കണ്ണൂർ സ്വദേശി രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകൾ ദക്ഷിണയാണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 12നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലവേദനയും ചർദ്ദിയും ബാധിച്ച് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *