മഞ്ചേരിയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് 7 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണന്ത്യം.
മഞ്ചേരി പാണ്ടിക്കാട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ 7 മാസം പ്രായമുള്ള പെൺകുട്ടിക്ക് ദാരുണന്ത്യം. അരിപ്രതൊടി സമിയയുടെ മകൾ ഹസ മാറിയമാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ആറു മണിക്കാണ് സംഭവം. കുട്ടി വിസർജിച്ചതിനെ തുടർന്ന് വൃത്തിയാക്കാൻ വേണ്ടി പുറത്തിറങ്ങിയ സമിയയെ നായ ആക്രമിക്കാൻ വന്നപ്പോൾ ഓടുന്നതിനിടെ കൈ തെന്നി കുട്ടി കിണറ്റിൽ വീഴുകയായിരുന്നുവെന്ന് വീട്ടുക്കാർ പറഞ്ഞു.
ഉടനെ മഞ്ചേരി അഗ്നിരക്ഷ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ അനിലിന്റെ നേതൃത്വത്തിലുള്ള സംഗം സംഭവ സ്ഥലത്ത് എത്തുകയും ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ കൃഷ്ണകുമാർ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഉടൻതന്നെ പാണ്ടിക്കാട് പോലീസ് വാഹനത്തിൽ കുട്ടിയെ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് അന്യോഷണം ആരംഭിച്ചു. A 7-month-old baby fell into a backyard well