വിമാനത്തിൽ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസ്; പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
കൊച്ചി: വിമാനത്തിൽ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതി ആൻ്റോ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഇന്ന് ജസ്റ്റിസ് പി.ഗോപിനാഥ് പരിഗണിക്കും. മുൻകൂർ ജാമ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്.
മദ്യലഹരിയിലായിരുന്ന പ്രതി വിമാനത്തിൽ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി. പരാതി പറഞ്ഞിട്ടും എയർ ഇന്ത്യയിൽനിന്ന് നല്ല പ്രതികരണമല്ല ഉണ്ടായതെന്നും അതുകൊണ്ടാണ് പൊലീസിനെ സമീപിച്ചതെന്നും നടി വ്യക്തമാക്കിയിരുന്നു.