തൃശൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു

A class 7 student hanged himself at home in Thrissur.

 

തൃശൂർ കണ്ടശ്ശാംകടവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ താമസിക്കുന്ന പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോക് (12) ആണ് മരിച്ചത്. മാങ്ങാട്ടുകര എ.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ് അലോക്. കിടപ്പുമുറിക്കകത്തെ ബാത്ത്റൂമിലാണ് കുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം തലസ്ഥാനത്ത് ഒൻപതാം ക്ലാസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ അലോക്നാഥിനെയാണ്(14) മരിച്ച നിലയിൽ വീട്ടുകാർ കണ്ടത്. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുമുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുട്ടിയുടെ മുറി സീൽ ചെയ്തു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *