ചോറ്റാനിക്കരയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍, മൃതദേഹങ്ങള്‍ വൈദ്യപഠനത്തിന് കൈമാറണമെന്ന് ആത്മഹത്യ കുറിപ്പ്
കൊച്ചി : ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്.
സാമ്പത്തിക പ്രശ്നം മൂലമുള്ള ആത്മഹത്യ എന്നാണ് വിവരം. നാലുപേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് വൈദ്യപഠനത്തിന് കൈമാറണമെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി കക്കാട് സ്ഥിരതാമസക്കാരാണ്.
രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങിയ നിലയിലും മക്കളെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍വെസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
അതേസമയം എന്താണ് മരണകാരണമെന്ന് കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. രാവിലെ വീട്ടിൽ നിന്ന് ഒരു പെരുമാറ്റവും ഇല്ലാതെവന്നതോടെ സംശയം തോന്നിയ അയൽവാസികൾ പരിശോധന നടത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.