ദുബായില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ച നിലയില്‍

A Malayali woman died after falling from a building in Dubai

 

ദുബായി ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഫുജൈറയില്‍ നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍ കോയയുടെ ഭാര്യയാണ് ഷാനിഫ.

ഇന്ന് രാവിലെയായിരുന്നു ദാരുണമായ സംഭവം. ഫുജൈറ സെന്റ് മേരീസ് സ്‌കൂളിന് അടുത്തായിരുന്നു ഇവരുടെ താമസസ്ഥലം. കെട്ടിടത്തിലെ 19ാം നിലയില്‍ നിന്ന് വീണ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഷാനിഫയുടെ മൃതദേഹം ഫുജൈറ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഷാനിഫയ്ക്കും സനൂജിനും രണ്ട് പെണ്‍മക്കളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *