നിപയ്ക്ക് പിന്നാല എംപോക്സ്? മലപ്പുറത്ത് പോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ
മലപ്പുറം: എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദുബൈയിൽനിന്ന് എത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്. ശരീരത്തിൽ ചില ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Also Read:മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി
സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ എം പോക്‌സ് ആണോയെന്നതിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിയുകയുള്ളൂ.